സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി രൂപ വേതനം അനുവദിച്ചു

Oct 21, 2023 - 16:09
 0
സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി രൂപ വേതനം അനുവദിച്ചു
This is the title of the web page

സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ വേതനം അനുവദിച്ചു. സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. 13,611 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നത്‌. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow