വൈക്കം താലൂക്ക് ആശുപത്രി തല്ലിതകർത്തത് ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിലായിരുന്ന പ്രതി കുമളി പോലീസ് പിടിയിൽ
വൈക്കം താലൂക്ക് ആശുപത്രി തല്ലിതകർത്തത് ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിലായിരുന്ന പ്രതി കുമളി പോലീസ് പിടിയിൽ .വൈക്കം, തലയാഴം, ഓണാട്ടുശ്ശേരിയിൽ അഖിലിനെയാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും പിടികൂടിയത്. ടൗണിൽ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ച കാറിൽ കുരുമുളക് സ്പ്രേ കണ്ടെത്തിയതോടെ കാറിലുണ്ടായിരുന്ന 5 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരുടെ വിവരങ്ങൾ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെയാണ് നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ അഖിലാണ് കസ്റ്റഡിയിലുള്ളതെന്ന് കുമളി പോലീസ് തിരിച്ചറിഞ്ഞത്. നിരവധി അടിപിടി, പോലീസിനെ ആക്രമിച്ച സംഭവങ്ങൾ ഉൾപ്പടെ വിവിധ കേസുകളാണ് അഖിലിനെതിരെയുള്ളത്. കുമളിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് വിവരം. പ്രതിയെ വൈക്കം പൊലീസിന് കൈമാറി