അയ്യപ്പൻ കോവിൽ 3 ചെയിൽ പ്രദേശത്ത് അനധികൃത മരംമുറി; രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു, തടി കടത്താൻ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്തു

Oct 20, 2023 - 13:07
 0
അയ്യപ്പൻ കോവിൽ 3 ചെയിൽ പ്രദേശത്ത്  അനധികൃത മരംമുറി; രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു, തടി കടത്താൻ ഉപയോഗിച്ച ലോറി  കസ്റ്റഡിയിലെടുത്തു
This is the title of the web page

ഇടുക്കി പദ്ധതിയുടെ പ്രദേശമായ  മൂന്നു ചെയിനിൽ നിന്നും വെട്ടിക്കടത്താൻ ശ്രമിച്ച മരം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. അയ്യപ്പൻകോവിൽ  തോണിത്തടിയിൽ സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ നിന്നിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദന വയമ്പ് മരങ്ങളാണ് അനധികൃതമായി  വെട്ടിക്കടത്താൻ ശ്രമം നടന്നത്. തടി ലോറിയിൽ കയറ്റുന്ന വിവരമറിഞ്ഞ് കാഞ്ചിയാർ  റേഞ്ച് ഓഫീസർ എസ്. കണ്ണൻ, ഡപ്യൂട്ടി റേഞ്ച് ഓഫീസർ ഉദയഭാനു , സിവിൽ ഫോറസ്റ്റ് ഓഫീസർമാരായ  കെ .അനിൽ, വി. ആർ. നിഷാന്ത് , പി .എം . സന്തോഷ് എന്നിവർ സ്ഥലത്തെത്തി  ലോറിയും, തടിയും  കസ്റ്റഡിയിലെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മരം വെട്ടിയ ഉപ്പുതറ പരപ്പാന്തറയിൽ ടോമി,  ഭൂ ഉടമ ചെമ്പൻകുളം സിന്ധു ബിജു എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ലോറി ഡി എഫ് ഒയ്ക്ക് മുന്നിലും തടി കോടതിയിലും ഹാജരാക്കി. മൂന്നു ചെയിനിൽ പട്ടയം നൽകണമെന്ന് വർഷങ്ങളായി കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ തീരുമാനം വൈകുകയാണ് .നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനും കർഷകർക്ക് അനുമതിയില്ല. വൈദ്യൂതി , റവന്യൂ വകുപ്പുകൾ തമ്മിലുളള അഭിപ്രായ ഭിന്നതയാണ് പട്ടയം നൽകുന്നതിന് തടസം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow