ഇടുക്കി ബ്ലോക്ക് സോഷ്യോ എക്കണോമിക് ആൻഡ് എൻവിയോൺമെൻറ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവവള വിതരണം നടത്തി

Oct 17, 2023 - 14:37
 0
ഇടുക്കി ബ്ലോക്ക് സോഷ്യോ എക്കണോമിക് ആൻഡ് എൻവിയോൺമെൻറ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവവള വിതരണം നടത്തി
This is the title of the web page

നാഷണൽ എൻജിഒ കോൺഫെഡറേഷൻ സർദാർ പാട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസിന്റെ സഹകരണത്തോടെയാണ് ഇടുക്കി ബ്ലോക്ക് സോഷ്യോ എക്കണോമിക് ആൻഡ് എൻവിയോൺമെൻറ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക സംരംഭകത്വ പരിപാടിയുടെ ഭാഗമായി കർഷകർക്ക് വളങ്ങൾ വിതരണം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വേപ്പിൻപിണ്ണാക്ക്, എല്ലു പൊടി , ഗ്രീൻ ഗോൾഡ് മിക്സ് , ഹ്യൂമിക്സ് , നെറ്റർ ഗോൾഡ് എന്നി വളങ്ങൾ ആണ് വിതരണം ചെയ്തത്. 600 ചാക്ക് വളമാണ് ഡബിൾ കട്ടിംഗ് മേഖലയിൽ മാത്രം വിതരണം ചെയ്തത്.ഇടുക്കി സീഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 6 കോടി രൂപയുടെ വളമാണ് 6 പഞ്ചായത്തുകളിലായി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 1500 തയ്യൽ മെഷീനുകൾ ഇടുക്കി സീഡിൽ വിതരണം ചെയ്തിരുന്നു. ഹൈടെക് കോഴിക്കൂട് ലാപ്ടോപ്പ് മറ്റ് കാർഷിക ഉപകരണങ്ങൾ ക്ഷീരകർഷകർക്ക് കാലിത്തീറ്റ,കറവ യന്ത്രം ഉൾപ്പെടെ സ്വീഡ്സിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു വരികയാണ്. ഡബിൾ കട്ടിങ്ങിൽ നടന്ന വളം വിതരണ പരിപാടികളുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രൻ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി സീഡ് പ്രസിഡണ്ട് ആലീസ് വർഗീസ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സെബിൻ വർക്കി,സിഡിഎസ് ചെയർപേഴ്സൺ റെനീ ഷിബു ,ഫീൽഡ് പ്രൊമോട്ടർമാരായ സില്‍വി ജോയി, ഗീതാ വിജയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow