അടിമാലി കുഞ്ചിതണ്ണിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്
നിയന്ത്രണം നഷ്ടപ്പെട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഒരാൾക്ക് പരുക്കേറ്റു. കുഞ്ചിതണ്ണി ഇരുപതേക്കർ ടൗണിന് സമീപത്ത് അടച്ചിട്ടിരുന്ന കടയിലേക്കാണ് റോഡു പണിക്ക് ഓയിലുമായി വന്ന ലോറി ഇടിച്ചു കയറി മറിഞ്ഞത്. സാരമായി പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ബാലാജി (54) യെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ആണ് അപകടം നടന്നത്.
ഉടുമ്പൻചോല രണ്ടാംമൈൽ റോഡു നിർമാണത്തിനായി ടാറിങ്ങിന് ഓയിലുമായി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് അടച്ചിട്ടിരുന്ന ഇരുപതേക്കർ സ്വദേശി ആലയക്കൽ കുട്ടപ്പന്റെ കടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ലോറിയിൽ നിന്ന് കട പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. റോഡ് നിർമാണം നടത്തുന്ന ഇ.കെ.കെ. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥയിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്