മൂന്നാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം. ലാക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൂട്ടം റേഷന്‍കടയും പലചരക്ക് കടയും തകര്‍ത്തു
മൂന്നാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം. ലാക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൂട്ടം റേഷന്‍കടയും പലചരക്ക് കടയും തകര്‍ത്തു.പ്രദേശത്തെ റേഷന്‍കടക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ഏഴാം തവണയാണ്.മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ആക്രമണം അവസാനിക്കുന്നില്ല.ലാക്കാട് എസ്‌റ്റേറ്റിലാണ് ഒടുവില്‍ കാട്ടാന ആക്രമണം ഉണ്ടായിട്ടുള്ളത്.ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ റേഷന്‍കടയും പലചരക്ക് കടയും തകര്‍ത്തു.നാല് വലിയ ആനകളും ഒരു കുട്ടിയാനയും അടങ്ങുന്ന കാട്ടാനകൂട്ടമാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ റേഷന്‍കടക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ഏഴാം തവണയാണ്.പുലർച്ചെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്.
കാട്ടുകൊമ്പന്‍ പടയപ്പ തോട്ടം മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്നും പിന്‍വാങ്ങാതെ സ്വൈര്യ വിഹാരം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വേറെയും കാട്ടാനകള്‍ ഇറങ്ങി എസ്‌റ്റേറ്റ് മേഖലയില്‍ നാശം വിതക്കുന്നത്.മുന്‍ കാലങ്ങളില്‍ വേനല്‍ കനക്കുന്ന ഘട്ടങ്ങളിലാണ് തോട്ടംമേഖലയില്‍ കാട്ടാന ആക്രമണം വര്‍ധിച്ചിരുന്നത്.ഇപ്പോള്‍ തുടര്‍ച്ചയായി ആനകളുടെ ആക്രമണം ഉണ്ടാകുന്നത് തൊഴിലാളി കുടുംബങ്ങളെ ഭീതിയിലാക്കുന്നു.