ബസുകൾക്കിടയിൽ ഞെരുങ്ങി സ്കൂട്ടർ. വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.വേങ്ങേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഷൈജുവും ജീമയും. ഇതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെടുകയായിരുന്നു.
മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ ഓടിച്ചിരുന്ന ഷൈജു ബ്രേക്ക് പിടിച്ചെങ്കിലും പിന്നിൽ നിന്ന് വന്ന മറ്റൊരു ബസ് ഇവരെ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.