ഭൂപതിവ് ചട്ട ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി റവന്യൂ മന്ത്രി.ചട്ടം തീരുമാനിക്കുന്നതിന് മുൻപ് തന്നെ ചിലർ അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നു.
നിയമ ലംഘനങ്ങൾ ക്രമവത്കരിക്കാൻ പ്രത്യേക ഫീസ് എല്ലാ ജില്ലകൾക്കും ബാധകമെന്ന് റവന്യു മന്ത്രി കെ. രാജൻ.ചട്ടം ഒരു ജില്ലക്കോ പഞ്ചായത്തിനോ മാത്രമായി ഭേദഗതി ചെയ്യാൻ കഴിയില്ല.രണ്ടു ചട്ടങ്ങളും സംസ്ഥാന വ്യാപകമായിരിക്കും.കൂടിയാലോചനകൾക്ക് ശേഷമെ ചട്ട നിർമ്മണം നടത്തു.ചട്ടം തീരുമാനിക്കുന്നതിനു മുന്നേ, ഭീമമായ ഫീസ് ഏപ്പെടുത്താൻ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഒരു ധാരണയുമില്ലാതെയാണ്.
കോടതി നിർദ്ദേശ പ്രകാരമാണ് കൈയ്യേറ്റം ഒഴിപ്പിക്കാൻ മൂന്നാർ ദൗത്യ സംഘത്തെ നിശ്ചയിച്ചത് .സംഘം കൈയ്യേറ്റങ്ങൾ പരിശോധിക്കും.സംഘം എങ്ങനെ പ്രവർത്തിക്കണമെന്ന് ഇതുവരെ സർക്കാർനിർദ്ദേശം കൊടുത്തിട്ടില്ല.ആളുകളെ ആക്രമിക്കാനും ഭീതി പരത്താനും വാർത്തകളിൽ നിറയാനുമല്ല ദൗത്യ സംഘത്തെ നിയോഗിച്ചത്.ആശങ്ക വേണ്ടെന്നും റവന്യു മന്ത്രി വ്യക്തമാക്കി.