ലക്ഷ്യമിടുന്നത് പുതിയ ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചെറുതോണിയിൽ സ്വീകരണം

Oct 14, 2023 - 20:10
 0
ലക്ഷ്യമിടുന്നത് പുതിയ ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചെറുതോണിയിൽ സ്വീകരണം
This is the title of the web page

ഭൂ നിയമം ഭേദഗതി ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ സ്വീകരണം നല്‍കി. ഒരു ഘട്ടത്തിലും മലയോര ജനതയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കയ്യൊഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ല. ഭൂപ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിന് വേണ്ടിയാണ് നിയമ ഭേദഗതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കുടിയേറ്റ കാലത്ത് ഇടുക്കിയിലെ കർഷകർ ഏറെ യാതനകൾ നേരിട്ടു. ഒരു ഘട്ടത്തിലും മലയോര ജനതയെ എൽഡിഎഫ് കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1993 ലെ ഭൂ പതിവ് ചട്ടമനുസരിച്ച് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത പട്ടയം, ഉപാധിരഹിത പട്ടയമാക്കി നൽകിയത് എൽഡിഎഫ് സർക്കാർ ആണ് . ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കർഷകരെ സഹായിക്കുന്ന സമീപനമാണ് ഇടതുമുന്നണി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട 10 ചെയിൻ മേഖലയിൽ സർക്കാർ പട്ടയങ്ങൾ വിതരണം ചെയ്തു. മൂന്നാർ ട്രിബ്യൂണൽ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതും ഇടുക്കിയിലെ മറ്റു പ്രശ്നങ്ങളിൽ ഇടപെട്ടതും ഇടതു സർക്കാരാണ്. എൽഡിഎഫ് വരുമ്പോൾ ഇടുക്കി മെഡിക്കൽ കോളജിലെ കുട്ടികളുടെ പഠനം പ്രതിസന്ധിയിൽ ആയിരുന്നു. ഇത് പരിഹരിച്ചു.വന്യജീവി ആക്രമണങ്ങളിൽ 31 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. ബഫർ സോൺ വിഷയത്തിലും കൃത്യമായ നിലപാട് സ്വീകരിച്ചു. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് എൽഡിഎഫിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭൂപ്രശ്നങ്ങളിൽ ശാശ്വത പരിഹാരത്തിനായാണ് നിയമഭേദഗതി. സാധാരണക്കാർക്ക് ഒപ്പമാണ് എപ്പോഴും സർക്കാർ . പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടവും വാണിജ്യ ആവശ്യവും രണ്ടായി കണ്ട് നിലപാട് സ്വീകരിക്കും. ജില്ലയിലെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രി കെ രാജൻ, ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്കും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ , എ രാജ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രൻ 1ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ ,കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ, ജോയ്സ് ജോർജ് , ഇ.എസ് ബിജിമോൾ മറ്റ് എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow