ചിരി ദിനത്തോടനുബന്ധിച്ച് മരിയൻ കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിൽ സന്ദർശനം നടത്തി
ചിരി ദിനത്തോടനുബന്ധിച്ചാണ് മരിയൻ കോളേജിലെ ഒന്നാം വർഷ എം.കോം വിദ്യാർഥികൾ വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിൽ ചിരി ദിനാഘോഷം സംഘടിപ്പിച്ചത് . വെള്ളിയാംകുടി സെൻറ് ജോർജ് ഇടവക വികാരി ഫാദർ തോമസ് മണിയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.ക്ലാസ് ഫാക്കൾട്ടി Dr. എമിൽട കെ ജോസഫ് ,അനുശ്രീ അമ്പാടി വിദ്യാർത്ഥികളായ ഡോമിനിക് , എയിൽ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.