വണ്ടിപ്പെരിയാർ ഗവ: പോളീടെക്നിക് കോളജിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം: 17 വിദ്യാർഥികൾക്ക് സസ്പെൻഷൻ

വണ്ടിപ്പെരിയാർ ഗവ: പോളീ ടെക്നിക് കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ചതിലാണ് 17 വിദ്യാർഥികളെ സസ്പെന്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു കോളജ് ഹോസ്റ്റൽ താമസക്കാരായ വിദ്യാർഥികളും പുറത്ത് നിന്ന് വന്ന് പഠിക്കുന്ന വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോളജ് കംപ്യൂട്ടർ ലാബിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. വണ്ടിപ്പെരിയാർ പോലീസ് കോളജിൽ എത്തി, കോളജ് അടച്ചിടുവാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥികളുടെ മേൽ കോളജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇതിനു ശേഷമാണ് കോളജിൽ അക്രമം നടത്തി നാശനഷ്ടം വരുത്തിയ വിദ്യാർഥികൾക്കു മേൽ ഇന്ന് സസ്പൻഷൻ നടപടി എടുത്തത്. കോളജ് PTA മീറ്റിംഗ് വിളിച്ചു ചേർത്ത് സംഭവത്തിൽ ഒത്തുതീർപ്പിനായുള്ള ശ്രമത്തിലാണ് രക്ഷിതാക്കളും വിദ്യാർഥികളും