കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിൽ വാടക മുറിയെ ചൊല്ലി സംഘർഷാവസ്ഥ

Oct 5, 2023 - 17:58
 0
കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിൽ വാടക മുറിയെ ചൊല്ലി സംഘർഷാവസ്ഥ
This is the title of the web page

കട്ടപ്പന സ്കൈ ലിങ്ക് ട്രാവൽ ഏജൻസിയിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ചു ഉടമ സാബുവും ഭാര്യയും സ്ഥാപനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സാബു സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലായിരുന്ന സമയം കെട്ടിട ഉടമ മുറി മറ്റൊൾക്ക് വാടകക്ക് നൽകിയതാണ് പ്രതിഷേധത്തിലെത്തിച്ചത്. സാബു കോടതിയെ സമീപിച്ച് വിധി സമ്പാദിച്ച് മുറിയിൽ പ്രവേശിച്ചു. മുറി വാടകക്ക് എടുത്ത വർ കോടതിയെ സമീപിക്കുകയും മുറിയിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷാവസ്ഥക്കിടയാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പഴയ ബസ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന സ്കൈ ലിങ്കിന് മുന്നിലാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സാമ്പത്തിക തട്ടിപ്പിൽ ആരോപണ വിധേയരായ സാബുവും ഭാര്യയും ഒരു വശത്തും കെട്ടിട ഉടമയും വാടകക്ക് മുറിയെടുത്തവരും മറുവശത്തും നില ഉറപ്പിച്ചത് സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം സംഘർഷം ഒഴിവായി. സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന സാബു പുറത്തിറങ്ങിയപ്പോൾ കെട്ടിട ഉടമ മറ്റൊരു താഴിട്ട് കടമുറി പൂട്ടി. ഉടമ ഇനി മുറി തരില്ലന്നറിയിച്ചപ്പോൾ കോടതിയെ സമീപിച്ച് ഇൻജക്ഷൻ ഓർഡർ വാങ്ങുകയും താഴ് പൊട്ടിച്ച് മുറിയിൽ പ്രവേശിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാർ പോയ സമയം കെട്ടിട ഉടമയും 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കടമുറി വാടകക്ക് എടുത്തവരും മുറിയിൽ അതിക്രമിച്ച് കയറിയെന്നാണ് സാബ്ബുവിന്റെ ആരോപണം.സാമ്പത്തിക തട്ടിപ്പിൽ ജയിലിലായ സമയത്താണ് കെട്ടിട ഉടമ പൂവത്തുംമൂട്ടിൽ ആൽബർട്ട് ബ്യൂട്ടീ പാർലർ നടത്താൻ കുളത്തുങ്കൽ ബിന്ദുവിന് കെട്ടിടം വാടകക്ക് നൽകിയത്. 1 വർഷത്തെ വാടക സാബു നൽകാനുണ്ട് . വാടക കരാർ കാലാവധിയും കഴിഞ്ഞതോടെയാണ് കെട്ടിടമുറിവാടകക്ക് നൽകിയതെന്ന് കെട്ടിട ഉടമ ആൽബർട്ട് പറഞ്ഞു. 

കെട്ടിടത്തിന് മറ്റൊരു അവകാശി ഉണ്ടന്ന് അറിയാതെയാണ് ബിന്ദു കെട്ടിടം വാടകക്ക് എടുത്തത്. ബ്യൂട്ടിപാർലർ തുടങ്ങാൻ മുറിക്കുള്ളിൽ പണികളും പൂർത്തിയാക്കി. ഈ മാസം 27 ന് ഉത്ഘാടനം ചെയ്യാനിരിക്കെയാണ് സ്കൈലിങ്ക് ഉടമ സാബു കോടതി വിധിയുണ്ടന്ന പേരിൽ കടമുറി കയ്യേറിയത്.

പോലീസെത്തി രണ്ട് കൂട്ടരെയും മുറിയിൽ നിന്നും പുറത്താക്കി. പിന്നീട് സാബുവും ഭാര്യയും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിൽ കെട്ടിട ഉടമയും വാടകക്കാരനും നൽകിയ ഹർജിയിൽ വിധി വരുകയും ചെയ്തു. കോടതി ഉത്തരവ് കൈപ്പറ്റാൻ സാബുവും ഭാര്യയും തയ്യാറായില്ല. പിന്നീട് വീട്ടിൽ പതിക്കാൻ പോലീസ് ആമീനുമായി ആലോചിച്ച് തീരുമാനിക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow