പീരുമേട് പാമ്പനാർ കൊടുവാ കൈലാസഗിരി മലയിടുക്കിൽ അകപ്പെട്ട നാല് യുവാക്കളെ പീരുമേട് ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി
കനത്ത മഞ്ഞിൽ ദിശയറിയാതെ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ നാല് യുവാക്കൾ പീരുമേട് ഫയർഫോഴ്സിൽ ഫോൺ മുഖാന്തിരം ബന്ധപ്പെടുകയായിരുന്നു. തുടർന്ന ഫയർഫോഴ്സ് സംഘം തിങ്കളാഴ്ച്ച രാത്രി 9 മണിയോടെ ഇവരെ കണ്ടത്തി പുറത്ത് എത്തിക്കുകയായിരുന്നു.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം നാലായിരം അടി മുകളിലാണ് പീരുമേട് പാമ്പനാർ കൊടുവാ കൈലാസഗിരി മലനിര. മലമുകളിൽ നിന്നുള്ള വിദൂര കാഴ്ചകൾ മനോഹരമാണ്. സോഷ്യൽ മീഡിയായിൽ അടക്കം ഈ സ്ഥലം ഇടം പിടിച്ചതോടെ നിരവധി യുവാക്കൾ ഇവിടെ എത്തുന്നു. ഇങ്ങനെ തിങ്കളാഴ്ച്ച വൈകിട്ടോടുകൂടി മലമുകളിൽ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശികളായഅനന്ദു ബാലകൃഷ്ണൻ . വിനായകൻ . ശ്രീലാൽ . ജയദേവ് എന്നീ നാല് യുവാക്കളാണ് മലയിടുക്കിൽ ദിശയറിയാതെ തിരിച്ചിറങ്ങാൻ കഴിയാതെ അകപ്പെട്ടത്.
സദാ സമയവും കനത്ത മൂടൽ മഞ്ഞിറങ്ങുന്ന പ്രദേശമാണ് ഈ മല നിര സംഘം ആറു മണിയോടെ തിരിച്ചറങ്ങാൻ തുടങ്ങിയപ്പോൾ മൂടൽ മഞ്ഞിൽ അകപ്പെട്ട് എതിർ ദിശയിൽ രണ്ട് കിലോമീറ്ററോളം നടന്നു.തുടർന്ന് രക്ഷയില്ലാതായതോടെ ഫോൺ മുഖാന്തിരം രാത്രി ഏഴരയോടെ പീരുമേട് ഫയർ ഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന ഒരു യുവാവിന്റെ കാലിന് പരിക്കും പറ്റിയിരുന്നു.
തുടർന്ന് ഫയർ ഫോഴ്സ് അധികൃതർ അ സ്കാ ലൈറ്റ് അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെയും ഫോൺ മുഖാന്തിരം ബന്ധപ്പെട്ടും രാത്രി ഒൻപത് മണിയോടെ ഇവരുടെ അടുത്ത് എത്തി പുറത്ത് എത്തിക്കുകയായിരുന്നു. പീരുമേട് ഫയർ ഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ - മധുസൂദനൻ മറ്റ് ഓഫീസർമാരായ ബിബിൻ സെബാസ്റ്റ്യൻ,അരുൺ,അൻഷാദ് ഡ്രൈവർ - സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.