കട്ടപ്പന ഇരട്ടയാർ റോഡിൽ വെട്ടിക്കുഴക്കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട എക്സ് യു വി കാർ മതിലിൽ ഇടിച്ച് അപകടം
കട്ടപ്പന ഭാഗത്തു നിന്നും എത്തിയ കാറാണ് ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുറുമണ്ണിൽ സാലുവിൻ്റെ വീടിൻ്റെ മതിൽ ഇടിച്ച് തകർത്തത്.അപകടം നടന്നയുടൻ വാഹനം ഇവിടെ നിന്നും മാറ്റിയെങ്കിലും നമ്പർ പ്ലേറ്റും വണ്ടിയുടെ ചില ഭാഗങ്ങളും സ്ഥലത്ത് കിടന്നിരുന്നു.അതു കൊണ്ട് തന്നെ വാഹന ഉടമയെ പോലീസ് കണ്ടെത്തുകയും ചെയ്തു.കട്ടപ്പന കൊച്ചു തോവാള സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം മുപ്പതിനായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കട്ടപ്പന ഇരട്ടയാർ റോഡിൽ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.