വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം
ഉപ്പുതറ : പീരുമേട് സബ്‌ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപ്പുതറ പഞ്ചായത്ത് തല സർഗോത്സവം കാറ്റാടിക്കവല ജി.എച്ച്.ഡബ്ല്യു.യു.പി സ്കൂളിൽ നടന്നു. എഴുത്തുകാരനും അധ്യാപകനുമായ അനീഷ് മാർക്കോസ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പീരുമേട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.രമേഷ് , വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം പി.എസ് സെൽവി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ മിനി രാജു,വിദ്യാരംഗം പീരുമേട് സബ്ജില്ല ജോയിന്റ് കോർഡിനേറ്റർ റിനീഷ് ആർ, ഉപ്പുതറ പഞ്ചായത്ത് കൺവീനർ ജയ്സൺ ആന്റണി, അബ്ദുൾ സമദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം കൺവീനർ അർജുൻ കെ. ആനന്ദ് നന്ദി രേഖപ്പെടുത്തി. പഞ്ചായത്തിലെ പത്ത് എൽ. പി സ്കൂളുകളിലെ മലയാളം - തമിഴ് മീഡിയങ്ങളെ പ്രതിനിധീകരിച്ച് നൂറ്റി അഞ്ച് കുട്ടികൾ സർഗോത്സവത്തിൽ പങ്കെടുത്തു. മലയാളം മീഡിയത്തിൽ ഒ.എം.എൽ.പി.എസ് ഉപ്പുതറ തമിഴ് മീഡിയത്തിൽ പി.എൽ.പി. എസ് ലോൺട്രി എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യൻമാരായി.