കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണം നടത്തി
സ്കൂൾ വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കിയ പോഷകാഹാര പ്രദർശനത്തോടെയാണ് കട്ടപ്പന ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണം നടത്തിയത്.പി റ്റി എ പ്രസിഡന്റ് ജേക്കബ് ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.വാഴവര അർബൻ പി.എച്ച്.സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജെ എസ് പ്രിയ മോൾ "സമീകൃതാഹാരം പുതുതലമുറയിൽ" എന്ന വിഷയത്തിൽ ക്ലാസെടുത്തു.ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബിന്ദു ഗോപാൽ,മേരിക്കുട്ടി മാണി, ടി പി ജയ, എം പി റ്റി എ പ്രസിഡന്റ് സബിത ജയ്സൺ , സ്ക്കൂൾ കൗൺസിലർ പി വി രമ്യ , സിബി എബ്രഹാം, കെ കെ ഷൈബി തുടങ്ങിയവർ പങ്കെടുത്തു.