കട്ടപ്പന നഗരസഭാ പരിധിയിൽ മാലിന്യ സംസ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു
കട്ടപ്പന നഗരസഭാ പരിധിയിൽ മാലിന്യ സംസ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു.തീവ്ര ശുചീകരണ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാനിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും 100%മാലിന്യ സംസ്കരണം ഉറപ്പാക്കൽ എങ്ങനെ നടപ്പാക്കാൻ സാധിക്കും എന്നുള്ളതിന്റെ ആലോചനായോഗമാണ് നഗരസഭ ഹാളിൽ നടന്നത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണത്തിൽ സ്ഥാപനങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ച് നഗരസഭ ഹെൽത്ത് സുപ്രണ്ട് (HS). ജിൻസ് സിറിയക്
വിശദീകരിച്ചു.കട്ടപ്പന നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാം ഖര-അജൈവ മാലിന്യങ്ങൾ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം എന്നിവയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു .നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ , നഗരസഭ പരിധിയിലെ വിവിധ സ്കൂൾ , സർക്കാർ സ്ഥാപനത്തിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.