വണ്ടിപ്പെരിയാറിൽ യുവാവിന് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം; കേസിൽ ഒരാൾ കൂടി പിടിയിൽ
വണ്ടിപ്പെരിയാർ വള്ളക്കടവിൽ യുവാവിനെ വിട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലാണ് ഒരാൾ കൂടി പിടിയിലായത് . ക്വട്ടേഷൻ സംഘം എത്തിയ വാഹനവും ഡ്രൈവറേയുമാണ് പിടികൂടിയത്.
ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം മൂന്നായി . പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിൽ എടുത്തു. എറണാകുളം പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി പ്ലാവുങ്കൽ പറമ്പിൽ ഷഹീർ (35) നെ യാണ് ബുധനാഴ്ച്ച പുലർച്ചെ എറണാകുളത്ത് നിന്ന് വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എറണാകുളം സ്വദേശിയിൽ നിന്ന് ദിവസം 1500 രൂപക്ക് വാടകക്ക് വാഹനം എടുക്കുകയും മറ്റ് പ്രതികളുമായി ഇയാൾ വണ്ടിപ്പെരിയാറിൽ എത്തുകയും ചെയ്തു.
ഈ സമയം വണ്ടിപ്പെരിയാറിൽ കാത്തു നിന്ന അഷീറ ബീവിയും മകൻ മുഹമ്മദ് ഹസനേയും കൂട്ടി കൃത്യം നടത്തുന്നതിനതിനായി വീട്ടിലേക്ക് പോയതായും , കൃത്യത്തിൽ സഹീറും പങ്കെടുത്തിട്ടുണ്ട് എന്നും മൊഴി നൽകിയതായി വണ്ടിപ്പെരിയാർ എസ്.എച്ച്. ഒ. കെ. ഹേമന്ത് കുമാർ പറഞ്ഞു. മറ്റ് പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ. അറിയിച്ചു.