മുരിക്കാശേരിയിൽ അമിത വേഗത്തിൽ എത്തിയ ഇരുചക്രവാഹനമിടിച്ച് മധ്യവയസ്കന് പരിക്ക്.
മുരിക്കാശേരിയിൽ അമിത വേഗത്തിൽ എത്തിയ ഇരുചക്രവാഹനമിടിച്ച് മധ്യവയസ്കന് പരിക്ക്.തേക്കിൻതണ്ട് സ്വദേശി സണ്ണിക്കാണ് പരിക്കേറ്റത്. മുരിക്കാശ്ശേരി സ്വദേശികളായ യുവാക്കൾ ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. മുരിക്കാശ്ശേരി സ്കൂൾ ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിൽ എത്തിയ ഇരുചക്രവാഹനം കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു , പരിക്കേറ്റ സണ്ണിയെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാവിലെ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറുന്നതിനിടയിലാണ് ആഡംബര ബൈക്കിൽ അതിവേഗത്തിൽ വന്ന യുവാക്കൾ സണ്ണിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സണ്ണിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.