അടിമാലിയിൽ കഞ്ചാവ് ബീഡി കേസ് ഒതുക്കാൻ 36,000 രൂപ കൈക്കൂലി; എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

Sep 17, 2023 - 07:02
 0
അടിമാലിയിൽ കഞ്ചാവ് ബീഡി കേസ് ഒതുക്കാൻ 36,000 രൂപ കൈക്കൂലി; എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
This is the title of the web page

വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി പിടികൂടിയ സംഭവം ഒതുക്കി തീർക്കാൻ 36,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ . ഇടുക്കി അടിമാലി ഹൈവേ പോലീസിലെ ഗ്രേഡ് എസ് ഐ ഷിബി.റ്റി.ജോസഫ് സിപിഒ സുധീഷ് മോഹൻ , ഡ്രൈവർ സോബിൻ എന്നിവരെയാണ് ഇടുക്കി എസ് പി V U കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാർ സന്ദർശിച്ച മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ സംഘത്തിന്റെ വാഹനം ഹൈവേ പോലീസ് വാളറ വച്ച് പരിശോധിച്ചു. വാഹനത്തിൽ നിന്ന് ഒരു കഞ്ചാവ് ബീഡി കണ്ടെത്തി. ഇത് കേസാക്കാതിരിക്കാൻ പോലീസ് മുപ്പത്തിയാറായിരം രൂപ ആവശ്യപ്പെടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആവശ്യപ്പെട്ട പണം യുവാക്കളുടെ കയ്യിൽ ഇല്ലായിരുന്നു. ഇതോടെ മൂന്നുപേരെ പോലീസ് സ്ഥലത്ത് പിടിച്ചുനിർത്തി. മറ്റു മൂന്നു പേരോട് വാഹനത്തിൽ ഉണ്ടായിരുന്ന ടാബ് വിറ്റ് പണവുമായി വരാൻ നിർദ്ദേശിച്ചു. ഇവർ അടിമാലിക്ക് വരും വഴി മറ്റൊരു പോലീസ് സംഘത്തിന്റെ മുൻപിൽപ്പെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദ്ദേശിച്ചതനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ തിരികെ ഹൈവേ പോലീസിന്റെ അടുത്തേക്ക് തന്നെ എത്തി. പണം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഹൈവേ പോലീസ്, വാഹനത്തിനും യുവാക്കൾക്കും എതിരെ അഞ്ചു കേസുകൾ എടുത്ത് ഇവരെ പറഞ്ഞു വിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംഭവത്തെക്കുറിച്ച് ബുധനാഴ്ച വൈകിട്ട് തന്നെ ഇടുക്കി എസ്പിക്ക് വിവരം ലഭിച്ചു. തുടർന്ന് എസ്പിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി സി ഐ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നാണ് മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow