കട്ടപ്പന ഇരുപതേക്കറിൽ വവ്വാൽ കൂട്ടമെത്തിയതിൽ ആശങ്കപ്പെടേണ്ടെന്ന് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ
കട്ടപ്പന ഇരുപതേക്കറിൽ വവ്വാൽ കൂട്ടമെത്തിയതിൽ ആശങ്കപ്പെടേണ്ടെന്ന് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കട്ടപ്പന ഇരുപതേക്കറിൽ വവ്വാലുകൾ കൂട്ടമായി പറന്നത്.എന്നാൽ ആശങ്കൾക്ക് അടിസ്ഥാനമില്ലെന്ന് കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.വവ്വാലുകളുടെ സാന്നിധ്യമുണ്ടെന്നതിന്റെ പേരിൽ ജാഗ്രത പാലിക്കുവാനുള്ള നിർദേശം ഇതുവരെ ലഭിച്ചിട്ടില്ല.അതേ സമയം ആളുകൾക്കിടയിൽ ഉണ്ടായ ആശങ്കയുടെ പശ്ചാത്തലത്തിൽ ആദ്യ ഘട്ടമായി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ 18ന് വാർഡ് കൗൺസിലർമാരെ ഉൾപ്പടെ പങ്കെടുപ്പിച്ച് പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ചെയർപേഴ്സൺ പറഞ്ഞു.