ബില്ലിനെതിരെ തെറ്റിദ്ധാരണ പരത്തുന്നത് അപലപനീയം: അഡ്വ. ജോയ്സ് ജോര്‍ജ്‌

Sep 16, 2023 - 16:26
 0
ബില്ലിനെതിരെ തെറ്റിദ്ധാരണ പരത്തുന്നത് അപലപനീയം: അഡ്വ. ജോയ്സ് ജോര്‍ജ്‌
This is the title of the web page

കട്ടപ്പന;നിയമ സഭയിൽ ഭൂ നിയമ ഭേദഗതി ബിൽ ഐക്യകണ്ഠേന പാസാക്കിയ ശേഷം പുറത്തുവന്ന് ചിലർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ അപ്രസക്തവും അപലപനീയവുമാണെന്ന് മുൻ എംപി അഡ്വ. ജോയ്സ് ജോർജ്ജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയിൽ മാത്രം ചില രാഷ്ട്രീയ പാർടികൾ ബിൽ കത്തിച്ചു.നിയമസഭയിൽ ഈ പാർട്ടികളുടെ പ്രതിനിധികൾ ഭേദഗതി ബിൽ അംഗീകരിക്കുകയാണ് ഉണ്ടായത്. വ്യക്തിഗതമായ നിഗമനങ്ങളിൽ എത്തി അതാണ് ശരിയെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് സാധാരണ ജനങ്ങളുടെ ബൗദ്ധിക നിലവാരത്തെ കുറച്ച് കാണുന്നതാണ്. അത്യന്തം സങ്കീർണ്ണമായ ഭൂ നിയമത്തെ തലനാരിഴകീറി പരിശോധിച്ച് നിയമ വിദഗ്ധരുമായി നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഏറ്റവും സമഗ്രവും വ്യക്തവുമായ നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദീർഘനാളത്തെ മുന്നൊരുക്കത്തിന് ശേഷം തയ്യാറാക്കപ്പെട്ട ഭൂ നിയമ ഭേദഗതി ബിൽ ഒരു കോടതിയിലും ഒരു പരിസ്ഥിതി സംഘടനയ്ക്കും ചോദ്യം ചെയ്യാനാവാത്ത വിധത്തിൽ സമ്പൂർണ്ണമായി തയ്യാറാക്കപ്പെട്ടതാണ്. വിവിധ തലത്തിലുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ബില്ല് നിയമ സഭയിൽ അവതരിപ്പിച്ചത്. ഐക്യകണ്ഠേന പാസ്സാക്കപ്പെട്ട ബില്ലിനെതിരെ പുറത്ത് വന്ന് അഭിപ്രായം മാറ്റി പറയുന്നത് കോടതിയിൽ കേസ് തോറ്റ ശേഷം പുറത്ത് വന്ന് ന്യായം നിരത്തുന്നത് പോലെയാണ്. 60 വർഷത്തെ ജനങ്ങളുടെ കാത്തിരിപ്പിനാണ് പിണറായി സർക്കാർ സഫലീകരണം നൽകിയത്. കൃഷിക്കും വീട് വയ്ക്കുന്നതിനും അല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ട ഭൂമിക്ക് നിയമ സാധുത നൽകുകയും തുടർന്നങ്ങോട്ടുള്ള നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്യുന്ന സമഗ്രമായ നിയമനിർമ്മാണമാണ് ഉണ്ടായിട്ടുള്ളത്. അത്യന്തം ചരിത്ര പ്രാധാന്യമുള്ള നിയമ ഭേദഗതിയെ വികലമായ വാക്കുകൾകൊണ്ട് ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ജനപ്രതിനിധികൾ ഒഴിവാക്കണം. ജനപക്ഷത്തുനിന്ന് ചട്ടങ്ങൾ രൂപീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെതിരായി തെറ്റിദ്ധാരണ പരത്തുന്നത് പ്രശ്ന പരിഹാരത്തിന് തുരങ്കം വയ്ക്കുന്നതാണ്.
ചട്ട നിർമ്മാണം നടത്തുമ്പോൾ കർഷകർ, വ്യാപാരികൾ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കണം.
ഇച്ഛാശക്തിയുള്ള ജനാധിപത്യ സർക്കാരുകൾക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക എന്നത് സാമാന്യമായ ഭരണരീതി മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ടായാൽ അതിനെ എതിർക്കും.
ഇടുക്കിയുടെ കാർഷിക - ടൂറിസം - വ്യാപാര മേഖലയിൽ സമാനതകളില്ലാത്ത വികസനം മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യമാണ് ഭൂ നിയമ ഭേദഗതിയിലൂടെ വന്ന് ചേർന്നിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിവിധ തലങ്ങളിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബില്ലവതരിപ്പിച്ചതുപോലെ തന്നെ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് മുമ്പും കൂടുതൽ ചർച്ചകളും ആലോചനകളും നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആറ് പതിറ്റാണ്ടായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ഫലവത്തായി. അസാധാരണമായ ഇച്ഛാശക്തിയോടു കൂടി എല്ലാ സർക്കാരും മാറ്റി മാറ്റി വച്ചിരുന്ന ഏറ്റവും സങ്കീർണ്ണമായ വിഷയത്തെയാണ് മലയോരജനതക്കുവേണ്ടി സംസ്ഥാന സർക്കാർ കൂടുതൽ ജാഗ്രതയോടെ നടപ്പിലാക്കിയത്. നിയമ ഭേദഗതിക്ക് അനുകൂലമായി നിയമസഭയിൽ നിലപാടെടുത്ത യുഡിഎഫ് ജനപ്രതിനിധികൾ ഇടുക്കിയിൽ വന്ന് പൊറാട്ടുനാടകം കളിക്കുകയാണ്.
 തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളൊന്നും കഴമ്പുള്ളതല്ലെന്നും ജനങ്ങൾ നിയമ നിർമ്മാണത്തെ സർവ്വാത്മനാ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും ജോയ്സ് ജോർജ്ജ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow