നെടുങ്കണ്ടം മുണ്ടിയെരുമയിൽ പെൺകുട്ടിക്ക് നേരെ വീട്ടിൽ കയറി ആക്രമണം. അക്രമിച്ചത്,ലഹരിക്ക് അടിമയായ യുവാവ്
പാമ്പാടുംപാറ സ്വദേശി കളിവിലാസം വിജിത്ത് ആണ് ആക്രമണം നടത്തിയത്. ലഹരിക്ക് അടിമയായ ഇയാള്‍ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. പെണ്‍കുട്ടി മാത്രമാണ് വീട്ടീൽ ഉണ്ടായിരുന്നത് . കുതറി മാറിയ പെണ്‍കുട്ടിയെ വാക്കത്തികൊണ്ട് ഇയാൾ വെട്ടിപരിക്കേല്‍പ്പിച്ചു. കൈയ്ക്കും നെറ്റിയ്ക്കുമാണ് പെണ്‍കുട്ടിയ്ക്ക് വെട്ടേറ്റത്. പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ട പെൺകുട്ടിയെ ഇയാൾ പിന്തുടർന്നു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞു വച്ച് നെടുങ്കണ്ടം പോലീസിൽ അറിയിക്കുകയുമായിരുന്നു.
പ്രതി മുമ്പും പെൺകുട്ടിയെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഈ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി.