ഉപ്പുതറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു
ഉപ്പുതറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എൽ. ഡി. എഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. ഞായറാഴ്ച്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു വോട്ടെടുപ്പ്. ഇരു മുന്നണികളും വളരെ ആവേശത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .2761 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 7 ബൂത്തുകളാണ് തയ്യാറാക്കിയിരുന്നത്. രണ്ടായിരത്തി മുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചത് ഡി. അൽബർട്ട് , അഡ്വ: ബിജു ചെപ്ളാവൻ, സജി ടൈറ്റസ്, ഐ.വി ജോൺ , കെ. കലേഷ് കുമാർ, ഇ വി ജോസഫ്, പുഷ്കരൻ ആനന്ദൻ , കെ. കെ ബിനോയി , കുഞ്ഞുമോൾ തങ്കപ്പൻ, സജിനി ബിജു , അനിത രമേശ് കുമാർ എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞ 20 വർഷമായി സഹകരണ സംരക്ഷണ മുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്. വിജയത്തിന് ശേഷം എൽ. ഡി. എഫ് പ്രവർത്തകർ ടൗണിൽ പ്രകടനവും നടത്തി.
What's Your Reaction?