കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്,ഹൈ ഫ്രഷ് ഹൈപ്പർ മാർട്ടിൽ ഓണം ബംബർ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്,ഹൈ ഫ്രഷ് ഹൈപ്പർ മാർട്ടിൽ ഓണത്തോടനുബന്ധിച്ച് നടത്തിയ ബംമ്പർ സമ്മാനപ്പണിന്റെ നറുക്കെടുപ്പും സമ്മാനവിതരണവും നടത്തി.ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി സമ്മാന വിതരണം നിർവ്വഹിച്ചു.ഓണത്തോടനുബന്ധിച്ച് പർച്ചസ് ചെയ്യുന്ന ഓരോ 500 രൂപക്കും ഓരോ സമ്മാനക്കൂപ്പൺ നൽകിയിരുന്നു.
ഇത്തവണ നറുക്കെടുപ്പിൽ ആനവിലാസം സ്വദേശി കാഞ്ഞിരംന്താനം അരുൺ മാത്യുവാണ് ബംബർ സമ്മാനത്തിന് അർഹനായത്.ബോർഡ് മെമ്പർമാരായ ജോയി ആനിത്തോട്ടം, അഡ്വ. കെ ജെ ബെന്നി ,ടി. ജെ ജേക്കബ്, ബാബു ഫ്രാൻസിസ്, സെക്രട്ടറി റോബിൻസ് ജോർജ്, രാജൻ എം.എം, ജിനോഷ് കെ ജോസഫ്, ഷാജി ജോസ് ,അപർണ വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.