സ്വാമിയേ ശരണമയ്യപ്പ എന്ന ശരണമന്ത്രങ്ങൾക്ക് കാനനപാത തുറന്നു നൽകി . വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പരമ്പരാഗത കാനനപാതിയായ സത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്
പരമ്പരാഗത കാനനപാതയായ സത്രം പുല്ലുമേട് വഴി സന്നിധാനത്തിലേക്കുള്ള ശരണ മന്ത്രങ്ങളോടുള്ള യാത്രയ്ക്ക് തുടക്കമായി രാവിലെ 7 മണി മുതലാണ് പരമ്പരാഗത കാനന പാതയായ സത്രം വഴി അയ്യപ്പഭക്തരെ കടത്തി വിട്ടു തുടങ്ങിയത് ഇന്നലെ മുതൽ തന്നെ തമിഴ്നാട് ആന്ധ്ര കർണാടക കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അയ്യപ്പഭക്തർ സത്രത്തിൽ എത്തിച്ചേരുകയും രാവിലെ 7 മണിക്ക് തന്നെ കാനനപാതയിലൂടെയുള്ള യാത്ര ആരംഭിക്കുകയും ചെയ്തു ഇതിന് മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർ പുല്ലുമേട്ടിലേക്ക് യാത്ര നടത്തുകയും വഴിയിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. ഇതിനുശേഷം സത്രം പുല്ലുമേട്ടിലേക്കുള്ള കാനനപാത തുടങ്ങുന്ന സ്ഥലത്ത് പ്രത്യേക പൂജാദി കർമ്മങ്ങൾ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്തു. തുടർന്ന് പീരുമേട് എംഎൽഎ അഡ്വക്കേറ്റ് സിറിയക് തോമസ് ആദ്യം എത്തിയ മാളികപ്പുറത്തിന് മാലയണിച്ച് സ്വീകരിച്ചാണ് കാനനപാതയിലേക്കുള്ള യാത്ര തുടങ്ങിയത് വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്ന് എംഎൽഎ പറഞ്ഞു.
ഇതോടൊപ്പം വനം വകുപ്പിന്റെ നേതൃത്വത്തിൽ നാല് സ്ഥലങ്ങളിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് ആറ് കിലോമീറ്റർ കുത്തനെയുള്ള കയറ്റവും പിന്നീട് ആറ് കിലോമീറ്റർ ഇറക്കവും ആണ് സന്നിധാനത്തിലേക്ക് എത്താൻ അങ്ങനെ 12 കിലോമീറ്റർ ദൂരമാണ് ഉള്ളത് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അയ്യപ്പഭക്തരെ സത്രം കാനനപാതയിലൂടെ കടത്തിവിടുന്നത് ഇത് കൂടാതെ ആരോഗ്യവകുപ്പിന്റെ പരിശോധനയും പുല്ലുമേട്ടിലും അതോടൊപ്പം തന്നെ സീതക്കുളത്തും ഏർപ്പെടുത്തിയിട്ടുണ്ട് എന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഐ എസ് സുരേഷ് ബാബു പറഞ്ഞു.
തുടർന്ന് ആദ്യ ദിവസം തന്നെ 600 മുകളിൽ അയ്യപ്പഭക്തനാണ് പരമ്പരാഗത കാനന പാതയിലൂടെ യാത്ര ചെയ്തത് ആദ്യം എത്തിയത് കൊല്ലത്തുനിന്നുള്ള അയ്യപ്പ സംഘം ആണ് ഇത്തവണ നല്ല ഒരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നത് എന്ന് അയ്യപ്പഭക്തർ പറയുന്നു.
ഇതേസമയം ദേവസ്വം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ടോയ്‌ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവും അതോടൊപ്പം തന്നെ പാർക്കിംഗ് സംവിധാനവും കൃത്യമായി നടന്നിട്ടില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട് ഇതോടൊപ്പം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും താമസിക്കാനുള്ള സൗകര്യക്കുറവ് ഇത്തവണ കൂടുതലായി ഉള്ളതായും പറയുന്നു.
എന്നാൽ ഈ കാര്യങ്ങൾ ഉടൻതന്നെ പരിഹരിക്കുമെന്ന് എംഎൽഎ അറിയിച്ചിട്ടുമുണ്ട് റോഡിന്റെ ശോചന അവസ്ഥയും ഇതുവഴി എത്തുന്ന അയ്യപ്പഭക്തർക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്.
ഇതോടൊപ്പം വണ്ടിപ്പെരിയാർ വാളാർടിയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സംബന്ധിച്ച് ഇതുവരെ കൃത്യമായ അറിയിപ്പ് നൽകാത്തതുകൊണ്ട് തന്നെ വലിയ ആശങ്കകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.



