കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കലശവും കാര്‍ത്തിക വിളക്കും അന്നദാനവും നവംബര്‍ 24ന് നടക്കും. മുഖ്യകാര്യദര്‍ശി ഷാജി പെരുമ്പള്ളില്‍ പൊങ്കാല അടുപ്പില്‍ അഗ്‌നി പകരും.
കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കലശവും കാര്‍ത്തിക വിളക്കും അന്നദാനവും നവംബര്‍ 24ന് നടക്കും.മുഖ്യകാര്യദര്‍ശി ഷാജി പെരുമ്പള്ളില്‍ പൊങ്കാല അടുപ്പില്‍ അഗ്‌നി പകരും.
രാവിലെ അഞ്ചിന് നട തുറക്കല്‍, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് കലശപൂജ, 8.30ന് സ്ഥലശുദ്ധി, തുടര്‍ന്ന് മുഖ്യകാര്യദര്‍ശി ഷാജി പെരുമ്പള്ളില്‍ പൊങ്കാല അടുപ്പില്‍ അഗ്‌നി പകരും, 9.30ന് കലശാഭിഷേകം, 10.30ന് പൊങ്കാല നിവേദ്യം, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് നട തുറക്കല്‍, 6.15ന് വിശേഷാല്‍ ദീപാരാധനയും കാര്‍ത്തികവിളക്കും, 7.30ന് ദീപസ്തംഭം കത്തിക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
കൂടാതെ, വൃശ്ചികം ഒന്നുമുതല്‍ ക്ഷേത്രത്തില്‍ മണ്ഡലകാല ചിറപ്പ് മഹോത്സവത്തിനും തുടക്കമായി. 41 ദിവസം ഭജനയും അന്നദാനവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യകാര്യദര്‍ശി ഷാജി പെരുമ്പള്ളില്‍, എം ടി രാജു, ടി ജി അജീഷ്, വി ജി രമണൻ എന്നിവർ പങ്കെടുത്തു.



