നന്മയുള്ള പുതുതലമുറ. വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥന് കൈമാറി മുരിക്കാശ്ശേരി പാവനാത്മ കോളേജ് വിദ്യാർത്ഥികൾ

Sep 7, 2023 - 08:06
 0
നന്മയുള്ള പുതുതലമുറ.
വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥന് കൈമാറി  മുരിക്കാശ്ശേരി പാവനാത്മ കോളേജ് വിദ്യാർത്ഥികൾ
This is the title of the web page

ബുധനാഴ്ച വൈകിട്ടാണ് മുരിക്കാശ്ശേരി സ്വദേശിയായ മലേപ്പറമ്പിൽ തോമ സിന്റെ മാതാവ് വാഴത്തോപ്പിലേയ്ക്ക് ഓട്ടോറിക്ഷയിൽ പോകും വഴി രണ്ടര പവൻ സ്വർണ്ണമാല അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. ഈ സമയത്ത് മുരിക്കാശ്ശേരി ടൗണിൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബൈക്കിൽ എത്തിയ രാജമുടി സ്വദേശി വരിയ്ക്കാനിക്കൽ ബനഡിക്കും സുഹൃത്ത് പ്ലാന്തോട്ടത്തിൽ അഭിജിത്ത് സാബുവും പതിനാറാംകണ്ടം എസ് വളവിന് സമീപത്ത് റോഡിൽ കിടക്കുന്ന പേഴ്സ് കണ്ടു. എടുത്ത് തുറന്ന് നോക്കിയപ്പോൾ പഴ്സിനുള്ളിൽ സ്വർണ്ണമാലയും പണവുമാണെന്ന് കണ്ടു. ആരുടെ താണെന്ന രേഖകളൊന്നും പേഴ്സിൽ ഉണ്ടായിരുന്നില്ല. യുവാക്കൾ പേഴ്സ് മുരിക്കാശ്ശേരി പോലീസിനെ ഏൽപ്പിച്ചു. ഈ സമയം തന്നെ തോമസ്, പേഴ്സും സ്വർണ്ണ മാലയും നഷ്ടപ്പെട്ടെന്ന് പോലീസിൽ അറിയിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ ബനഡിക്കും അഭിജിത്തും ചേർന്ന് ഉടമയ്ക്ക് പേഴ്സ് കൈമാറി. മാത്യകാപരമായ പ്രവർത്തനം നടത്തിയ യുവാക്കളെ മുരിക്കാശ്ശേരി എസ് എച്ച് ഒ റോയി എൻ എസ് , എസ് ഐ . കെ.ഡി മണിയൻ, രതീഷ് വി.എസ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ ബി.വോക്ക് ഒന്നാം വർഷവിദ്യാർത്ഥിയാണ് ബനഡിക് ഷാജി. അഭിജിത്ത് സാബു ബാംഗ്ലൂരിൽ ഉപരി പഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow