പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഭരണകർത്താവായി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സേവാ ജ്യോതി യാത്രയും , വികസിത ഭാരത് സഭയും സംഘടിപ്പിച്ചു.
കട്ടപ്പന:പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഭരണകർത്താവായി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സേവാ ജ്യോതി യാത്രയും , വികസിത ഭാരത് സഭയും സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് പകരം സേവന പ്രവർത്തനങ്ങൾ നടത്തിയാണ് ശ്രീ നരേന്ദ്രമോദിയുടെ 25 വർഷത്തെ ഭരണ നേട്ടങ്ങൾ ബിജെപി രാജ്യമെമ്പാടും പ്രചരിപ്പിക്കുന്നത്. വെള്ളയാംകുടിയിൽ നിന്നും ആരംഭിച്ച സേവാ ജ്യോതി യാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിൽ അണിചേർന്നു. പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് സേവാ ജ്യോതി യാത്ര നയിച്ചു.
കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടന്ന വികസിത ഭാരത സഭ ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ബിജെപിക്ക് സൗത്ത് ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ മുൻ ജില്ലാ പ്രസിഡന്റ് രത്നമ്മ ഗോപിനാഥ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല , കെ കുമാർ,സി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബിൻ്റെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങൾ സഭയിൽ ലൈവായി സംപ്രേഷണം ചെയ്തു 2047ലെ വികസ് ഭാരതം സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരും പ്രയത്നിക്കുമെന്ന് യോഗം സത്യപ്രതിജ്ഞ ചെയ്തു.

