കാമാക്ഷിയിൽ അയൽവാസി വിഷാംശമുള്ള ദ്രാവകം കുടിവെള്ള പൈപ്പിൽ കടത്തിവിട്ടെന്ന് ആരോപണം; ഗൃഹനാഥനും ഭാര്യയ്ക്കും മകൾക്കും മരുമകൾക്കും കൊച്ചുമകനും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
കാമാക്ഷി അമ്പലമേട് മാളൂർ സിറ്റിയിൽ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം.തങ്കമണി തെക്കേത്തുണ്ടിയിൽ ജോൺസൺ, ഭാര്യ, മകൾ, മകൻ്റെ ഭാര്യ,മകൻ ഷൈജോയുടെ രണ്ടര വയസ്സുള്ള കുട്ടി എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് ഇവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.അയൽവാസിയുമായി ഇവർക്ക് ചില തർക്കങ്ങൾ നിലനിന്നിരുന്നു.ഇതിനിടയിലാണ് ജോൺസന്റെ കുടിവെള്ള ടാങ്കിൽ വിഷാംശമുള്ള ദ്രാവകം നിറഞ്ഞത്.ഇതറിയാതെ ടാങ്കിൽ നിന്നും വെള്ളം ഉപയോഗിച്ച കുടുംബാംഗങ്ങൾക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

