പൂപ്പാറയില്‍ വന്‍ നിരോധിത പുകയില വേട്ട; സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് യാസിന്‍ പിടിയില്‍

Oct 3, 2026 - 18:20
 0
പൂപ്പാറയില്‍ വന്‍ നിരോധിത പുകയില വേട്ട;  സംഭവത്തില്‍  ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് യാസിന്‍  പിടിയില്‍
This is the title of the web page

പൂപ്പാറയില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍. ഈരാറ്റുപേട്ട വലിയപാടംപറമ്പില്‍ മുഹമ്മദ് യാസിന്‍ (34) ആണ് അറസ്റ്റിലായത്. മൂന്നാര്‍ എ.എസ്.പിയുടെ പ്രത്യേക ഡാന്‍സാഫ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ ലഹരിശേഖരം പിടികൂടിയത്. പരിശോധനയില്‍ 4 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2850 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. പ്രതിയില്‍ നിന്ന് 37600 രൂപയും ലഹരി കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പെരുമ്പാവൂരില്‍ നിന്നാണ് ലഹരി ശേഖരം എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. രാജാക്കാട് സ്വദേശി സുമേഷിന്റെ നിര്‍ദേശപ്രകാരം പൂപ്പാറയിലെ വ്യാപാരി ഈശ്വരന് കൈമാറാനാണ് ഇത് കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. മൂന്നാര്‍ എ.എസ്.പിയുടെ നിര്‍ദേശപ്രകാരം ദേവികുളം സി.ഐ കവി രാജ്, ശാന്തന്‍പാറ എസ്.എച്ച്.ഒ കെ.പി അനില്‍ കുമാര്‍, സി.പി.ഒമാരായ മഹേഷ് കെ.എം, ഗണേശന്‍ എം, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow