ഇടുക്കി കൂട്ടാറിന് സമീപം മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം.
ഇടുക്കി കൂട്ടാറിന് സമീപം മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരുക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. പരുക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

