കോവിൽമല അമ്പലമേട് നിവാസികൾക്കായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കമ്യൂണിറ്റി ഹാൾ ഇനിയും തുറന്ന് നൽകിയില്ല
കോവിൽമല അമ്പലമേട് നിവാസികൾക്കായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കമ്യൂണിറ്റി ഹാൾ ഇനിയും തുറന്ന് നൽകിയില്ല.നവീകരണത്തിനടക്കം പല തവണ ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണം മാത്രം എങ്ങുമെത്തിയില്ല.
കാഞ്ചിയാർ പഞ്ചായത്തിലെ ഒന്നാം വാർഡായ അമ്പലമേട്ടിൽ പത്ത് വർഷങ്ങൾക്ക് മുൻപാണ് സ്വകാര്യ ചാരിറ്റബിൾ സംഘടന പൊതുജനങ്ങൾക്കായി കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം ആരംഭിച്ചത്.പിന്നീട് ഈ സംഘടന കോവിൽമലയിലെ പ്രവർത്തനം അവസാനിപ്പിച്ചതോടെ കെട്ടിടം കാഞ്ചിയാർ പഞ്ചായത്തിന് കൈമാറുകയായിരുന്നു. എന്നാൽ ബാക്കി നിർമ്മാണം നടത്തുവാൻ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
ഒന്നാം വാർഡിലെ ഗ്രാമസഭകൾ അടക്കം നടത്തുന്നത് 2 കിലോമീറ്റർ അകലെയുള്ള പള്ളിയുടെ പാരിഷ് ഹാളിലാണ്.കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പൂർത്തിയാക്കിയാൽ അമ്പലമേട് ഭാഗത്തെ പല പൊതു പരിപാടികളും ഇവിടെ നടത്താൻ കഴിയും. നിലവിൽ പൊന്തക്കാടുകൾ കയറി കെട്ടിടം ജീർണ്ണാവസ്ഥയിലാണ്.
What's Your Reaction?