മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ, നിലപാട് മയപ്പെടുത്താതെ തമിഴ്നാട്

Aug 20, 2026 - 18:30
 0
മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ, നിലപാട് മയപ്പെടുത്താതെ തമിഴ്നാട്
This is the title of the web page

ദക്ഷിണ മേഖല കൗൺസിലിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നുമാണ് സതീശൻ അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറിൽ നിലപാടിലുറച്ച് നൽക്കുകയാണ് തമിഴ്നാട്. അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു.

ലോക്സഭ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും കാവേരിയിൽ സുപ്രീംകോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു. അതേസമയം മണ്ഡല പുനർനിർണയത്തിൽ നിലപാട് മയപ്പെടുത്തിയ തമിഴ്നാട്, നിയമസഭ പാസാക്കിയ പ്രമേയത്തിലെ നിലപാട് ദക്ഷിണ മേഖല കൗൺസിലിൽ ആവർത്തിച്ചില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യം കുറയരുതെന്ന് സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. എന്നാൽ, സീറ്റ് എണ്ണം മരവിപ്പിച്ച് നിർത്തണം എന്ന ആവശ്യം വിജയ് ഉന്നയിച്ചില്ല. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ, മണ്ഡല പുനർ നിർണയത്തിൽ 543 ലോക്സഭ സീറ്റായി നിലനിർത്തണമെന്നാണ് വി ഡി സതീശൻ ആവശ്യം ഉന്നയിച്ചത്. നിലവിലെ സീറ്റെണ്ണത്തിൽ വനിത സംവരണം നടപ്പാക്കണമെന്നും സതീശൻ ആവശ്യപ്പട്ടു.

അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസ്സുകളുടെ ടോൾ ഒഴിവാക്കണമെന്നും കേരളം ആവശ്യം ഉന്നയിച്ചു. ബന്ദിപ്പൂർ രാത്രി യാത്രാനിരോധനത്തിൽ പുനഃപരിശോധന വേണമെന്നും നിലവിലെ നിരോധനത്തിന് ശാസ്ത്രീയ പിൻബലമില്ലെന്നും ശാസ്ത്രീയ പരിശോധനകൾ നടത്തി പുനഃക്രമീകരണം നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow