കട്ടപ്പന ഗവൺമെൻറ് ട്രൈബൽ സ്കൂളിലെ ഫിസിക്‌സ് ലാബിന്റെയും ,വാഷ് ഏരിയയുടെയും ഉദ്ഘാടനം നടന്നു .സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ നിർമ്മിച്ച ലാബിന്റെയും വാഷ് ഏരിയയുടെയും ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു
കട്ടപ്പന ഗവ ട്രൈബല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ പിടിഎയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഫിസിക്‌സ് ലാബിന്റെയും വാഷ് ഏരിയയുടെയും ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, പ്രിന്‍സിപ്പല്‍ മിനി ഐസക്ക്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ മായാ ബിജു, പിടിഎ പ്രസിഡന്റ് ജേക്കബ് ജോസ്, എസ്എംസി ചെയര്‍മാന്‍ ബാബു സെബാസ്റ്റ്യന്‍, എച്ച്എം ഇന്‍ചാര്‍ജ് ഷൈബി കെ.കെ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.