ഇടമലക്കുടി റേഷന്‍ തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം വേണം; ജില്ലാ പോലീസ് മേധാവി ഫയല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി

Aug 14, 2026 - 14:56
 0
ഇടമലക്കുടി റേഷന്‍ തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം വേണം; ജില്ലാ പോലീസ് മേധാവി ഫയല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി
This is the title of the web page

ഇടമലക്കുടിയിലെ റേഷന്‍ തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ഫയല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. ഇടമലക്കുടിയിലെ റേഷന്‍ തട്ടിപ്പ് സംബന്ധിച്ച് മൂന്നാര്‍ എസ്.എച്ച്.ഓ ജെ ബിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരുടെ പങ്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വഷണത്തിന് ജില്ലാ പോലീസ് മേധാവി ശുപാര്‍ശ ചെയ്തത്. 

2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലത്താണ് ഇടമലക്കുടിയിലെ 2 റേഷന്‍ കടകളില്‍ നിന്നായി 65 ടണ്‍ പുഴുക്കലരി, 1562 കിലോ ഗോതമ്പ്, 299 കിലോ പഞ്ചസാര, 1356 കിലോ ആട്ട, 140 കിലോ കുത്തരി എന്നിവ കാണാതായത്. സംഭവത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറടക്കം രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ഗോഡൗണ്‍ കാവല്‍ക്കാരനെ പിരിച്ച് വിടുകയും, റേഷന്‍ വിതരണ ചുമതലയില്‍ നിന്ന് ദേവികുളം ഗിരിജന്‍ സൊസൈറ്റിയെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow