ഇ -20 നയത്തിനെതിരെ എ എ പി ജനകീയ വേദി 15 ന്
ഇ- 20 നയത്തിനെതിരെ ആം ആദ്മി പാർട്ടി കേരളം 15 ന് എറണാകുളം വൈഎംസിഎ ഹാളിൽ ജനകീയ വേദി സംഘടിപ്പിക്കും.പെട്രോൾ പമ്പുകളിൽ ഇ 20 മാത്രമായി നിർബന്ധിക്കുന്നതിനു പകരം വാഹനത്തിനും,ആവശ്യത്തിനുംഅനുസരിച്ച് എന്ത് ഇന്ധനം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശംഉപഭോക്താവിന് ഉണ്ടാകണംഎന്ന ആവശ്യമാണ് ആം ആദ്മി പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.ഓട്ടോമൊബൈൽ രംഗത്തെ പ്രൊഫഷണൽസും,ഉപഭോക്താക്കളും,പങ്കെടുക്കുന്ന ഈ പ്രോഗ്രാമിൽ E 20 നയത്തെ പറ്റിയുള്ള വിശദമായ ഒരു തുറന്ന ചർച്ചക്കാണ് കേരളത്തിൽ തുടക്കമിടുന്നതെന്നും,പെട്രോൾ വാഹന ഉപഭോക്താക്കൾ കഴിയുന്നത്ര പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.



