ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ(എച്ച്എംടിഎ) വാർഷിക പൊതുയോഗവും സ്വാതന്ത്യദിന ആഘോഷവും 15ന് നടക്കും. രാവിലെ 10ന് കട്ടപ്പന ടൗൺഹാളിൽ റോയി കെ പൗലോസ് എംഎൽഎ ഉദ്ഘാടനംചെയ്യും.
രാവിലെ 8.30ന് ദേശീയപതാകയും 9ന് എച്ച്എംടിഎ പതാക ഉയർത്തലും തുടർന്ന് ഗാന്ധിപ്രതിമ, അമർജവാൻ സ്മൃതി മണ്ഡപം, അബ്‌ദുൾകലാം സ്‌മൃതിമണ്ഡപം എന്നിവിടങ്ങളിൽ പുഷ്‌പാർച്ചനയും നടക്കും. പ്രസിഡൻ്റ് ബിജു മാധവൻ അധ്യക്ഷനാകും. നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി എൻഡോവ്മെൻ്റും കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ ഉപഹാരവും വിതരണംചെയ്യും.
അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച വിജയം നേടിയവരെ അനുമോദിക്കും. ഭാരവാഹികൾ, അംഗങ്ങൾ, കരിമ്പൻ, മുരിക്കാശേരി, മേലേചിന്നാർ, വലിയതോവാള, പുറ്റടി യൂണിറ്റ് പ്രസിഡൻ്റുമാർ ഉൾപ്പെടെ 1600 പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബിജു മാധവൻ, ലൂക്കാ ജോസഫ്, മനോജ് എബ്രഹാം, നോബി ജോസഫ്, ബെന്നി സി പി, രാജേഷ് കെ ബി, രമണൻ പടന്നയിൽ എന്നിവർ പങ്കെടുത്തു.





