ഇടുക്കി മലങ്കര ഡാമിൽ രാസമാലിന്യം പടർന്നു; സംഭവത്തിൽ പൊലീസും പഞ്ചായത്തും അന്വേഷണം തുടങ്ങി
ഇടുക്കി മലങ്കര ഡാമിൽ രാസമാലിന്യം പടർന്നു. രാവിലെ മുതലാണ് ഡാമിലേക്ക് രാസമാലിന്യം ഒഴുകിവരാൻ തുടങ്ങിയത്. രാസമാലിന്യം എത്തുന്നത് സമീപത്തെ ഫാക്ടറികളിൽ നിന്നെന്നാണ് സംശയം. മൂന്ന് ജില്ലകളിലെ നിരവധി ജലസേചന പദ്ധതികൾക്ക് ആശ്രയമാണ് മലങ്കര ഡാം. സംഭവത്തിൽ പൊലീസും പഞ്ചായത്തും അന്വേഷണം തുടങ്ങി.

