എം എം മണിയുടെ സഹോദരൻ എം എം ലംബോദരൻ്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈന് നിയന്ത്രണം
എം എം മണിയുടെ സഹോദരൻ എം എം ലംബോദരൻ്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈന് നിയന്ത്രണം. മഴ മുന്നറിയിപ്പ് നിലവിലുള്ള സമയത്തും നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തു.
ലംബോദൻ്റെ ഭാര്യ സരോജിനിയുടെ പേരിലാണ് ഹൈറേഞ്ച് സിപ്പ് ലൈൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിനു മുമ്പ് നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിച്ചിട്ടുണ്ട്.തുടർച്ചയായി നിയമ ലംഘനം നടത്തുന്നതിനാൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ല കളക്ടർ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടഞ്ഞ് ഉത്തരവിറക്കി.





