കട്ടപ്പനയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് പരിഷ്കരണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതീകാത്മക വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

Aug 6, 2026 - 19:19
 0
കട്ടപ്പനയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് പരിഷ്കരണത്തിലെ  അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതീകാത്മക വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
This is the title of the web page

കട്ടപ്പന icic ബാങ്ക് പരിസരത്തു കട്ടപ്പന നഗരസഭ സ്ഥാപിച്ച വെയിറ്റിംഗ് ഷെഡിന് സമീപം ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി വെയ്റ്റിംഗ് ഷെഡ് നിർമിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കട്ടപ്പന നഗരസഭ പരിധിയിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി നഗരസഭ നിർമിച്ച വെയ്റ്റിംഗ് ഷെഡുകൾ തികച്ചും ആശാസ്ത്രീയമായ നിർമ്മിതി ആണെന്നും സാധരണക്കാരായ യാത്രക്കാർക് കയറിനിൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആണ് ബസ്കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത് എന്നും വലിയ അഴിമതി ആണ് മുൻസിപ്പാലിറ്റി വിഷയത്തിൽ നടത്തിയിട്ടുള്ളത് എന്നും ബിജെപി ആരോപണം ഉന്നയിച്ചു കൊണ്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താല്കാലിക ബസ്കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിയന്തരമായിട്ട് ജനങ്ങളെ കബളിപ്പിക്കുന്ന മുൻസിപാലിറ്റി അധികൃതർ തിരുത്തുവാൻ തയാറായില്ലെങ്കിൽ കടുത്ത തുടർ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി അറിയിച്ചു.  പ്രതിഷേധ യോഗത്തിൽ ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട്‌ Adv. സുജിത് ശശി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്‌തു. 

ബിജെപി ജില്ലാ ജനറൽസെക്രട്ടറിമാരായ രതീഷ് വരകുമല, K കുമാർ മുൻ നഗരസഭ കൗൺസിലർ ജോൺ പിജെ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ ജിമ്മി ജോസഫ്, സുരേഷ് കുമാർ എ.ആർ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. എൻ പ്രസാദ്, നേതാക്കളായ മഹേഷ്‌ കുമാർ സി. എം, റോബിൻ രാജൻ, ബോണി വർഗീസ് ജോസ് വേഴപറമ്പൻ,വിഷ്ണു പ്രസാദ്, ഗൗതംകൃഷ്ണ, സുമോദ്, ജിജു എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow