അണക്കര ചെല്ലാര്‍കോവിലില്‍ പട്ടാപ്പകല്‍ മോഷണം; വയോധികയുടെ അഞ്ചരപവന്‍ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചു

Aug 6, 2026 - 18:41
 0
അണക്കര ചെല്ലാര്‍കോവിലില്‍ പട്ടാപ്പകല്‍ മോഷണം; വയോധികയുടെ അഞ്ചരപവന്‍ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചു
This is the title of the web page

അണക്കര ചെല്ലാര്‍കോവിലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ചു. ചെല്ലാര്‍കോവില്‍ ഞാവള്ളിക്കുന്നേല്‍ മേരിക്കുട്ടിയുടെ കഴുത്തില്‍ കിടന്ന അഞ്ചര പവന്‍ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് അപഹരിച്ചത്. വീടിന് പുറത്തേക്ക് ഇറങ്ങിയ മേരിക്കുട്ടി അപരിചിതനായ യുവാവ് വീടിനു സമീപം നിക്കുന്നത് കണ്ടു. തുടര്‍ന്ന് വെള്ളം ചോദിച്ചെത്തിയ ഇയാള്‍ മേരിക്കുട്ടിയുടെ കഴുത്തില്‍ കിടന്ന മാലയുമായി കടന്നു കളയുകയായിരുന്നു. 

ഇവര്‍ ഒച്ചവെച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് വണ്ടന്‍മേട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മേരിക്കുട്ടിയുടെ മൊഴിയെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേരിക്കുട്ടി തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow