അയ്യപ്പന്‍കോവിലില്‍ വയോധികയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
അയ്യപ്പന്‍കോവിലില്‍ വയോധികയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അയ്യപ്പന്‍കോവില്‍ മൈലക്കല്‍ മേരിക്കുട്ടി ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മകന്‍ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയില്‍ മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ തീ കത്തിക്കുന്നതിനിടയില്‍ ശരീരത്തിലേക്ക് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയും മകന്‍ ജയ്സണും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
സംഭവത്തെ തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും കത്തിനശിച്ചു. വിവരം അറിഞ്ഞ് പോലീസ് രാത്രി തന്നെ വീട്ടിലെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.





