അടിമാലി മണ്ണിടിച്ചില്‍; നഷ്ടപരിഹാര തുക ഓണത്തിന് മുന്‍പ് വിതരണം ചെയ്യുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍
അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍. കളക്ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ അവലോകന യോഗത്തിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. അടുത്ത ക്യാബിനറ്റില്‍ ഇത് പാസാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം തുക കൈകളില്‍ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി.



