ചെറുതോണിയില്‍ വീട് കുത്തിത്തുറന്ന് മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

Jul 27, 2026 - 16:08
 0
ചെറുതോണിയില്‍ വീട് കുത്തിത്തുറന്ന് മോഷണം;  രണ്ട് പേര്‍ അറസ്റ്റില്‍
This is the title of the web page

ചെറുതോണി ഗാന്ധിനഗര്‍ കോളനിയില്‍ വീട് കുത്തിത്തുറന്ന് വീട്ടുസാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചെറുതോണി ഗാന്ധിനഗര്‍ സ്വദേശി വല്ലായിക്കാട്ടില്‍ സുനില്‍ ഗോപി (32), ഗാന്ധിനഗര്‍ സ്വദേശി കാരക്കാട്ട് പുത്തന്‍വീട്ടില്‍ വിജയരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച സാധനങ്ങളുമായി പോകുന്നതിനിടെ പ്രതികളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. 

ഗാന്ധിനഗര്‍ കോളനിയി സ്വദേശി താന്നിമൂട്ടില്‍ ശാന്തയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ വയറിങ്ങും മറ്റ് വീട്ടുസാധനങ്ങളും മോഷ്ടിച്ചു. ഏകദേശം 20000 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ അപഹരിച്ചത്. മോഷണത്തിന് ശേഷം സാധനങ്ങളുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. പിന്നീട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow