ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ സംഘടന; ഐ.സി.സി.എം.എ പ്രവർത്തനമാരംഭിച്ചു.

Jul 26, 2026 - 19:05
 0
ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ സംഘടന; ഐ.സി.സി.എം.എ പ്രവർത്തനമാരംഭിച്ചു.
This is the title of the web page

ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും വ്‌ളോഗർമാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട കൂട്ടായ്മയാണ് ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ (ഐസിസിഎംഎ). ജില്ലയിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കണ്ടന്റ് ക്രിയേറ്റർമാരുടെ സംഘടനയാണ് പ്രവർത്തനം ആരംഭിച്ചത്. 

സാമൂഹിക മാധ്യമങ്ങളുടെ ശക്തി സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. നാടിന്റെ വികസന പ്രവർത്തനങ്ങളും സ്വപ്ന പദ്ധതികളും ജനങ്ങളിലേക്ക് കൃത്യമായും ഉത്തരവാദിത്വത്തോടെയും എത്തിക്കുന്നതിനൊപ്പം,ഇടുക്കിയുടെ വിനോദ സഞ്ചാര, കാർഷിക, സാംസ്കാരിക, പൈതൃക മേഖലകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഐ.സി.സി.എം.എയുടെ ഉദ്‌ഘാടനം വള്ളക്കടവ് സിബീസ് ഗാർഡനിൽ ഉടുമ്പൻചോല എം.എൽ.എ അഡ്വ.സേനാപതി വേണു നിർവഹിച്ചു.സാംസ്കാരിക വകുപ്പ് ജില്ല കോർഡിനേറ്റർ എസ്.സൂര്യലാൽ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ എം.സി ബോബൻ ലോഗോ പ്രകാശനം നിർവഹിച്ചു.

മാധ്യമ പ്രവർത്തകനും വ്‌ളോഗറുമായ ആന്റണി മുനിയറ മുഖ്യ പ്രഭാഷണം നടത്തി..സിതോഷ്‌ കെ.തോമസ്, റിജോയി അടിമാലി,സിബി വർക്കി ചവർണനാൽ,റോബിൻ ചാക്കോ,സിജോമോൻ ജോസ്,ജോജോ കുമ്പളംന്താനം,ആര്യ ബിബിൻ,അലൻസിയ ഷോജിൻ, അജീഷ് ജോർജ്,ദീപു തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ വ്‌ളോഗർമാരെ ചടങ്ങിൽ അനുമോദിച്ചു.ഐ.സി.സി.എം.എ യുടെ ജില്ലാ പ്രസിഡന്റായി എസ്. സൂര്യലാലിനെ തിരഞ്ഞെടുത്തു.സിതോഷ് കെ തോമസ് (സെക്രട്ടറി) ആര്യ ബിബിൻ (ട്രഷറർ)

What's Your Reaction?

like

dislike

love

funny

angry

sad

wow