കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോജിമോൻ സഹായ നിധി കൈമാറി.
കട്ടപ്പന മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ , ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സ്വരാജ് സ്വദേശി ആറ്റുകുഴിയിൽ ജോജിമോനു (35)വേണ്ടി കട്ടപ്പനപുതിയ ബസ്റ്റാൻഡിൽ ഗാനമേള നടത്തി കിട്ടിയ തുക പ്രമുഖ വ്യക്തികളുടേയും ക്ലബ്ബ് ഭാരവാഹികളുടേയും സാന്നിധ്യത്തിൽ സമാപന സമ്മളനത്തിൽ വച്ച് കൈമാറി.
കട്ടപ്പനയിലും സമീപത്തുമുള്ള ഗായകർ ഗാനാസ്വാദകർ, ഉപകരണസംഗീതജ്ഞർ എന്നിവർ അടങ്ങുന്നതാണ് കട്ടപ്പന മ്യൂസിക് ക്ലബ്ബ്. (KMC )ജൂലൈ 25 ശനിയാഴ്ച രാവിലെ 10.30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാൻ ശ്രി. ജോയി വെട്ടിക്കുഴി പരിപാടിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻറ് സിജോ എവറസ്റ്റ് വിഷയാവതരണം നടത്തി.കൗൺസിലർ VR സജി,കാർട്ടൂണിസ്റ്റ് സജി ദാസ്, മധ്യമ പ്രവർത്തകൻ ജൈബി ജോസഫ്,വിവിധ സാംസ്ക്കാരിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ക്ലബ്ബിലെ അംഗങ്ങളോടൊപ്പം കട്ടപ്പനയിലേയും സമീപപ്രദേശങ്ങളിലേയും നിരവധി ഗായകരും ഓർക്കസ്ട്രായും ചേർന്ന് വൈകിട്ട് 7.30 വരെ ഗാനമേള അവതരിപ്പിച്ചു. ഇതോടൊപ്പം ബസ്റ്റാൻഡിലും ടൗണിലെ കടകളിലും KMC അംഗങ്ങൾ ജോജിമോന് വേണ്ടി പണം സമാഹരിച്ചു.ശേഷം നടന്ന സമാപന സമ്മേളനത്തിൽ മ്യൂസിക് ക്ലബ്ബ് പ്രസിഡന്റ് ശ്രി. ജോസഫ് അധ്യക്ഷതവഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സെലിൻ തോമസ് മ്യൂസിക് ക്ലബ്ബ് ഭാരവാഹികളിൽ നിന്നും സ്വീകരിച്ച സഹായ നിധി ജോജിയുടെ പിതാവിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി എവറസ്റ്റ് , കേരളാ ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ഇടുക്കി ജില്ലാ പ്രസിഡൻറ് ബിനോ കട്ടപ്പന, സിജോ, എവറസ്റ്റ്, കട്ടപ്പന മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. KMC രക്ഷാധികാരി ജോമാൻ കട്ടപ്പന ഈ പരിപാടിയോട് സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് മർച്ചന്റ് അസോസിയേഷൻ, ബസ് ഒപ്പറേറ്റീവ് അസോസിയേഷൻ, അനൗൻസർ ബെന്നി കളപ്പുരയ്ക്കൽ, മാധ്യമ പ്രവർത്തകർ, നിയമപാലകർ, സൗണ്ട് എഞ്ചിനിയർ ജയേഷ്, സുനീഷ് പവിത്ര, ഓട്ടോ മെബൈൽ അസോസിയേഷൻ, വിവിധ സാംസ്ക്കാരിക സംഘടനകൾ , പരിപാടിയോട് സഹകരിച്ച സമീപ കടയുടമകൾ, മുനിസിപ്പാലിറ്റി എന്നിവർക്ക് നന്ദി അറിയിച്ചു. KMC എക്സിക്യുട്ടീവ് കമ്മറ്റിയോടൊപ്പം സെക്രട്ടറി ബിജോയ് സ്വരലയ പരിപാടികൾക്ക് നേതൃത്വം നൽകി.KMC യിൽ അംഗത്വമെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9447194869, 9747 492807 എന്നീ നമ്പരുക ളിൽ ബന്ധപ്പെടുക.





