വൈദ്യുതി കട്ടിനെതിരെ സിപിഐ(എം )സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം സ. വി അർ സജി ഉദ്ഘാടനം ചെയ്തു
ജനജീവിതം ഇരുട്ടിലേക്കു നയിക്കുന്ന യു ഡി എഫ് ഗവണ്മെന്റിന്റെ വൈദ്യുതി കട്ടിനെതിരയാണ് കട്ടപ്പന ഇരുപതേക്കറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.സിപിഐ(എം )സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്തിഷേധ പരിപാടി നടന്നത്. ടൗണിൽ മെഴുകുതിരികൾ കത്തിച്ച് പ്രവർത്തകർ പ്രകടനം നടത്തി.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ. വി അർ സജി ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ബി. അനൂപ്, ലോക്കൽ സെക്രട്ടറി ലിജോബി ബേബി,ഏരിയ കമ്മിറ്റി അംഗങ്ങളായ സി അർ മുരളി, നിയാസ് അബു, വി സി സിബി,കെ എൻ ചന്ദ്രൻ നേതൃത്വം നൽകി.

