തൊടുപുഴയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയ സംഭവം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തൊടുപുഴയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യകുപ്പി കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ എൻ എസ് റോയി, സി.പി.ഒ ജിജോ ആൻ്റണി എന്നിവർക്കാണ് സസ്‌പെൻഷൻ. തൊടുപുഴ മങ്ങാട്ട് കവലയിൽ ലോക കപ്പ് മത്സരം പ്രദർശിപ്പിക്കുന്നതിനിടയിൽ ഡ്യൂട്ടിക്ക് എത്തിയ ഇവർ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്.



