ബിഎംഎസ് കട്ടപ്പന മേഖല ഹെഡ് ലോഡ് സംയുക്ത കുടുംബസംഗമം വെള്ളയാംകുടിയിൽ സംഘടിപ്പിച്ചു. ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
ബിഎംഎസ് കട്ടപ്പന മേഖല ഹെഡ് ലോഡ് സംയുക്ത കുടുംബ സംഗമം ആണ് വെള്ളയാംകുടിയിൽ വച്ച് നടന്നത്.ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ സി സിനിഷ് കുമാർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.കുടുംബ സംഗമത്തോടെ അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു ജിതിൻ കാലാഞ്ചിറ ക്ലാസ് നയിച്ചു.
ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് ജി മഹേഷ് മേഖലാ സെക്രട്ടറി പി വി ഷാജി എന്നിവർ സംസാരിച്ചു കുട്ടികളുടെയും വിവിധ കലാപരിപാടികളും കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തി കെ ആർ പ്രസാദ്. ദീപു സി കെ . സോജൻ ജോർജ്. കെ എൻ അനീഷ് .ഷിജു പി കെ .സുധീഷ് പി എസ് .അനീഷ് ഏറ്റി എന്നിവർ നേതൃത്വം വഹിച്ചു.

